Local

കത്തോലിക്ക കോൺഗ്രസ് പതാക ദിനവും ജനറൽബോഡിയോഗവും നടത്തി

കോടഞ്ചേരി : കത്തോലിക്ക കോൺഗ്രസിന്റെ 108ാം ജന്മവാർഷിക ആഘോഷത്തിന്റെ ഭാഗമായി കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ രൂപത പ്രസിഡണ്ട് ഡോ.ചാക്കോ കാളംപറമ്പിൽ പതാക ഉയർത്തി. ഫൊറോന ഡയറക്ടർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ യൂണിറ്റ് പ്രസിഡണ്ട് ഷാജു കരിമഠത്തിൽ, സെക്രട്ടറി ഷില്ലി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.അതിനോടൊപ്പം ലോക വനിതാ ദിനത്തിന്റെ ആശംസകളും നേർന്നു. പതാക ഉയർത്തിയ ശേഷം ട്രഷറർ ബിബിൻ തോമസ് പ്രതിജ്ഞ ചൊല്ലി കൊടുത്തപ്പോൾ നീട്ടിപ്പിടിച്ച് കൈകളുമായി പ്രവർത്തകരും നൂറുകണക്കിന് അംഗങ്ങളും ഏറ്റുചൊല്ലി.

തുടർന്ന് നടന്ന ജനറൽബോഡിയോഗത്തിന് യൂണിറ്റ് പ്രസിഡന്റ്‌ ഷാജു കരിമഠത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. കുര്യാക്കോസ് ഐകൊളമ്പിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ്‌ ഡോ. ചാക്കോ കാളംപറമ്പിൽ, ഷില്ലി സെബാസ്റ്റ്യൻ, ബിബിൻ കുന്നത്ത്, സീന റോസ്, അനീഷ്‌ ചക്കാലായിൽ എന്നിവർ പ്രസംഗിച്ചു. കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് ഉദ്ഘാടനം നടന്ന വേളയിൽ കോടഞ്ചേരിയിൽ നിന്നും ഉണ്ടായിരുന്ന ദീർഘദൂര ബസ്സുകൾ ആയ പാലാ – ചെമ്പ്കടവ്, കൂരോട്ടു പാറ- പാലക്കാട്, തുടങ്ങിയവ പുനരരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോജോ പള്ളിക്കാമഠത്തിൽ ജസ്റ്റിൻ തറപ്പേൽ ജെയിംസ് വെട്ടുകല്ലുമ്പുറത്ത് തങ്കച്ചൻ ആയത്തു പാടത്ത് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button