Mukkam

മുക്കത്ത് സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു

മുക്കം: ലോകത്തെ നടുക്കിയ ഹിരോഷിമ നാഗസാക്കി ദുരന്തങ്ങളുടെ ഓർമ ദിനത്തിൽ മുക്കം മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു. മുക്കം ഓർഫനേജ് ഗെയിറ്റിൽ നിന്നാരംഭിച്ച റാലിക്ക് ആലിൻ ചുവട്ടിലെ എസ്.കെ പാർക്കിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

യൂണിറ്റ് പ്രസിഡന്റ്‌ പി.അലി അക്ബർ സന്ദേശ സംഗമം ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ഹർഷൽ പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥി പ്രതിനിധി അൽ ഷൈഖ പർവീൻ, മജീദ് പോളി, വി.പി അനീസ്, അബ്ദുസ്സലാം ചാലിയാർ, അധ്യാപകരായ അബൂബക്കർ, ഷമീർ, മുഹമ്മദ്‌ ശിഹാദ്, സൈഫുദ്ധീൻ, സഹദ്, കെ.പി സക്കീന, പി.കെ നൗഫൽ, ടി റിയാസ്, ഫാത്തിമ റജ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button