Thiruvambady
തൃശൂരിൽ വച്ച് കാണാതായ കുട്ടിയെ തിരുവമ്പാടിയിൽ കണ്ടെത്തി

തൃശൂർ ജില്ലയിലെ പാവരട്ടിയിൽ നിന്ന് കാണാതായ കുട്ടിയെ ഇന്നലെ തിരുവമ്പാടിയിൽ വച്ച് കണ്ടെത്തി. യുട്യൂബറെ തിരഞ്ഞ് ഗൂഗിൾ മാപ് നൽകിയ തെറ്റായ ദിശ പിന്തുടർന്നാണ് പതിമൂന്നുകരൻ തിരുവമ്പാടിയിൽ എത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ തിരുവമ്പാടി ടൗണിൽ കുട്ടിയെ കണ്ടെത്തിയ നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ തൃശൂർ പാവരട്ടി പോലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാതായതായി പരാതി ലഭിച്ച വിവരം ശ്രദ്ധയിൽ പെടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ കുട്ടിയുടെ മാതാപിതാക്കളും പോലീസ് ഉദ്യോഗസ്ഥരും തിരുവമ്പാടിയിലെത്തുകയും കുട്ടിയെ തിരികെ കൊണ്ട്പോവുകയും ചെയ്തു.






