Thiruvambady

ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ്: മലബാർ സ്പോർട്സ് അക്കാദമിയിലെ ഏഴ് താരങ്ങൾ യോഗ്യത നേടി

തിരുവമ്പാടി: ഫെബ്രുവരി 6, 7, 8 തീയതികളിൽ ആസാമിലെ ഗോഹത്തിയിൽ വച്ചു നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിൽ നിന്നും ഏഴ് കുട്ടികൾ യോഗ്യത നേടി. ഇതോടൊപ്പം അക്കാദമിയില്‍ നിന്നുമുള്ള ഒരു താരം ഭോപ്പാലിൽ വച്ചു നടക്കുന്ന ഫെഡറേഷൻ കപ്പിലേക്കും യോഗ്യത നേടിയിട്ടുണ്ട്.

കോവിഡ് കാലഘട്ടത്തിൽ ചീഫ് കോച്ച് ടോമി ചെറിയാന്റെയും സഹപരിശീലകരുടെയും നേതൃത്വത്തിൽ ഓൺലൈനായും തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുല്ലൂരാംപാറ ഹൈസ്‌കൂൾ ഗ്രൗണ്ടിലും കുട്ടികൾക്ക് ആവിശ്യമായ പരിശീലനം നൽകിവരികയായിരുന്നു.

Related Articles

Leave a Reply

Back to top button