Thiruvambady

തിരുവമ്പാടി ടൗണിലെ വൺ സൈഡ് പാർക്കിംഗ് നാളെ മുതൽ

തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി വൺ സൈഡ് പാർക്കിംഗ് ഇന്ന് നാളെ പുനരാരംഭിക്കും.

ഇതിൻ്റെ വിളംബരറാലി ഇന്ന് നടന്നു. വൺ സൈഡ് നോ പാർക്കിംഗ് സുഗമമായി മുന്നോട്ട് കൊണ്ടു പോവാൻ മുഴുവൻ ജനങ്ങളുടേയും സഹകരണമുണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് ആവശ്യപെട്ടു.

വിളംബര റാലിക്ക് വൈസ് പ്രസിഡൻ്റ് കെ.എ.അബ്ദുറഹിമാൻ, രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ,തിരുവമ്പാടി എസ്.ഐ എൻ. നിജീഷ്,ജിജി ഇല്ലിക്കൽ,ഹമീദ്, രാജൻ മാടായി, സൈതലവി കുന്നത്താടി,എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button