Thiruvambady

കൈതപോയിൽ-അഗസ്ത്യൻമുഴി റോഡ്; സാങ്കേതിക തകരാർ മൂലം നിർത്തിവെച്ച ടാറിങ് പുനരാരംഭിച്ചു

തിരുവമ്പാടി: കൈതപോയിൽ-അഗസ്ത്യൻമുഴി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തിരുവമ്പാടി ടൗൺ മുതൽ സിലോൺകടവ് പാലം വരെയുള്ള രണ്ടര കിലോമീറ്റർ റോഡിന്റെ ടാറിങ് ഇന്നലെ ആരംഭിച്ചിരുന്നു.

എന്നാൽ ആദ്യഘട്ടത്തിൽ ടാറിങ് നടത്തിയ ഭാഗത്ത്‌ നാട്ടുകാർ അപാകത ചൂണ്ടിക്കാട്ടുകയും താൽകാലികമായി ടാറിങ് നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നിർത്തിവെച്ച ടാറിങ് പ്രവർത്തിയാണ് പിഴവുകൾ പരിഹരിച്ച ശേഷം ഇന്ന് പുനരാരംഭിച്ചത്.

ടാറിങ് മോശമാണെന്ന ആരോപണത്തെ തുടർന്ന് കരാറുകാരായ നാഥ് കൺസ്ട്രക്ഷൻസ് അധികൃതർ സ്ഥലത്തെത്തി ടാറിങ് പരിശോധിക്കുകയും ചെറിയ തോതിലുള്ള അപാകത കണ്ടെത്തുകയും ചെയ്തിരുന്നു. തങ്ങളുടെ പുതുതായി ആരംഭിച്ച ടാർ മിക്സിങ് പ്ലാന്റിൽ സംഭവിച്ച സാങ്കേതിക പിഴവാണ് ഇത്തരത്തിൽ അപാകത ഉടലെടുക്കാൻ കാരണം എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

Related Articles

Leave a Reply

Back to top button