Thiruvambady
കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡിന്റെ ടാറിങ് നടക്കുന്ന ഭാഗം ഗുണനിലവാരം പരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ്

തിരുവമ്പാടി: ടാറിങ് പുരോഗമിക്കുന്ന കൈതപ്പൊയിൽ അഗസ്ത്യൻമുഴി റോഡിലെ തിരുവമ്പാടി വില്ലേജ് ഭാഗത്തെ ടാറിങ് ഗുണനിലവാരം പരിശോധിക്കണമെന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഡി ബി എം നിർമ്മിക്കുന്നതിനു ബാച്ച് ടൈപ്പ് ഹോട്ട് മിക്സിങ് പ്ലാന്റ് ഇല്ലാത്ത കരാറുകാരായ നാഥ് കൺസ്ട്രക്ഷൻസ് എങ്ങനെ ഡി ബി എം നിർമ്മിക്കുന്നുവന്നത് വ്യക്തമാക്കണമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് സഹീർ എരഞ്ഞോണ ആവശ്യപെട്ടു.
മണ്ഡലം പ്രസിഡന്റ് അജ്മൽ യൂ സി, രാമചന്ദ്രൻ കരിമ്പിൽ, ജിതിൻ പല്ലാട്ട്, അമൽ നെടുങ്കല്ലേൽ, അൻവർ തയ്യിൽ, മനു കളത്തൂർ, ലിബിൻ അമ്പാട്ട് എന്നിവർ സ്ഥലം സന്ദർശിച്ചു.







