Thiruvambady
ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

തിരുവമ്പാടി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്റ്റോസിയേഷൻ തിരുവമ്പാടി യൂണിറ്റ് ലോക പരിസ്ഥിതിദിനത്തിൽ പൊന്നാങ്കയം എസ്.എൻ.എം.എ.എൽ.പി സ്കൂൾ അങ്കണത്തിൽ ഫലവൃക്ഷതൈകൾ നട്ടു കൊണ്ട് ആഘോഷിച്ചു.
എ.കെ.പി.എ. തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് ജെയിംസ് ജോസഫ് അദ്ധ്യക്ഷനായിരുന്ന ചടങ്ങ് എസ് എൻ .ഡി.പി. യോഗം മാനേജ്മെന്റ് പ്രതിനിധി ഗിരീഷ് പാമ്പനാൽ ഉത്ഘാടനം ചെയ്തു.
അദ്യാപിക ശ്രീമതി ശില്പ സുരേഷ് കുമാർ പരിസ്ഥിതിദിന സത്യാവാചകം ചൊല്ലി കൊടുത്തു.പ്രധാന അദ്ധ്യാപിക ശ്രീമതി റാണി പി, എ.കെ.പി.എ അംഗം ഷാജി കൂടരഞ്ഞി, പി.ടി.എ പ്രസിഡന്റ് സോണി മണ്ഡപത്തിൽ. റോബിൻ സെബാസ്റ്റ്യൻ, ബിജു വോൾഗ എന്നിവർ പ്രസംഗിച്ചു.







