Kodiyathur
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഡ്യുവൽ ഡെസ്ക് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ : തോട്ടുമുക്കം ഗവ യു.പി സ്കൂളിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഡ്യുവൽ ഡെസ്ക് കളുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യ ഷിബു നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് ശ്രീ. അബ്ദുൽ ജബ്ബാർ അധ്യക്ഷനായ ചടങ്ങിൽ ശ്രീ. ശ്രീജിത്ത് ആർ (ഹെഡ്മാസ്റ്റർ), ശ്രീ. സോജൻ മാത്യു (എസ് എം സി ചെയർമാൻ) ശ്രീമതി ജിഷ (എം.പി.ടി.എ പ്രസിഡന്റ്) എന്നിവരും മറ്റു പി ടി എ, എം പി ടി എ, എസ് എം സി പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും പങ്കെടുത്തു.