Thamarassery
“ഗാന്ധിയെ മറക്കരുത് ഇന്ത്യ തോൽക്കരുത് ” ഡി .വൈ .എഫ് .ഐ താമരശ്ശേരിയിൽ യുവജന റാലി സംഘടിപ്പിച്ചു

താമരശ്ശേരി: “ഗാന്ധിയെ മറക്കരുത് ഇന്ത്യ തോൽക്കരുത് ” എന്ന മുദ്രാവാക്യമുയർത്തി ഒന്നിച്ചിരിക്കാം ക്യാമ്പയിന്റെ ഭാഗമായി ഡി .വൈ .എഫ് .ഐ താമരശ്ശേരി യിൽ സംഘടിപ്പിച്ച യുവജന റാലിയും
പൊതുയോഗവും സി .പി .ഐ .എം ജില്ലാ കമ്മിറ്റി അംഗം ടി .പി .ബിനീഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കമ്മിറ്റി അംഗം മുഹമ്മദ് സിനാൻ അധ്യക്ഷത വഹിച്ചു .ഡി .വൈ .എഫ് .ഐ ജില്ലാ കമ്മിറ്റി അംഗം വി .ലിജു മുഖ്യപ്രഭാഷണം നടത്തി .ബ്ലോക്ക് ട്രെഷറർ സന്ദീവ്മാടത്തിൽ .ബിജീഷ് .എ ൻ .കെ എന്നിവർ സംസാരിച്ചു .എം .വി .യുവേഷ് സ്വാഗതവും അശ്വിൻ .കെ .പി .നന്ദിയും പറഞ്ഞു






