Thiruvambady

പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ; തിരുവമ്പാടിയിൽ 96% കുട്ടികൾക്ക് തുള്ളി മരുന്ന് നൽകി

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് 33 പോളിയോ തുള്ളി മരുന്ന് വിതരണ കേന്ദ്രങ്ങൾ വഴി 1927 കുട്ടികൾക്ക് ഇന്ന് തുള്ളിമരുന്ന് നൽകി. ഇമ്മ്യൂണൈസേഷന്റെ പഞ്ചായത്തുതല ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് നിർവഹിച്ചു.

വൈസ് പ്രസിഡന്റ്‌ കെ എ അബ്ദുറഹ്മാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൺ റംല ചോലക്കൽ, വാർഡ്‌ മെമ്പർ ലിസ്സി അബ്രഹാം, മെഡിക്കൽ ഓഫീസർ ഡോ.അബ്ദുൽ ജലീൽ പുളിക്കൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അബ്ദുറഹ്മാൻ, റോട്ടറി ക്ലബ്‌ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ മുഴുവൻ ജീവനക്കാരും പരിശീലനം ലഭിച്ച അംഗൻവാടി, ആശാ പ്രവർത്തകരും, ലിസ ഹോസ്പിറ്റൽ നഴ്സിംഗ് വിദ്യാർത്ഥികളും മറ്റു വളണ്ടിയർമാരും പരിപാടിക്ക് നേതൃത്വം നൽകി. ഇന്ന് വാക്‌സിൻ നൽകാൻ സാധിക്കാത്തവർക്ക് വരും ദിവസങ്ങളിൽ തന്നെ വീടുകളിൽ എത്തിച്ചു നൽകുന്നതിനായി സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button