PulluramparaVideos
പുല്ലൂരാംപാറ; പൊന്നാങ്കയം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: പുല്ലൂരാംപാറ പൊന്നാങ്കയം ആസ്ഥാനമായി സന്നദ്ധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്ന മലബാർ ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് ദിലീപ് പറമ്പനാട്ട് സ്വാഗതം അർപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർ രാധാമണി ദാസൻ അധ്യക്ഷത വഹിച്ചു.
പീ ജെ അഗസ്റ്റിൻ മാസ്റ്റർ, ഇ കെ രാജൻ കടവ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്റ്റ്, കെ സി മാത്യു ലിസ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ, കെ എൻ പരമേശ്വരൻ ഐശ്വര്യ സ്വാശ്രയ സംഘം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി ഷാജി സി ജി ചൂരക്കുഴിയിൽ റിപ്പോർട്ട് അവതരിപ്പിച്ച ചടങ്ങിന് ശേഷം
കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി.
പൂർണമായും കോവിഡ് പ്രോട്ടോക്കോൾ
പാലിച്ച് നടത്തിയ ചടങ്ങുകൾ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.







