Kodanchery

സംയുക്ത കര്‍ഷക സമിതി പോസ്റ്റോഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

കോടഞ്ചേരി :കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കര്‍ഷക സംഘം കണ്ണോത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംയുക്ത കര്‍ഷക സമിതി കണ്ണോത്ത് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.മാര്‍ച്ച് സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി രഞ്ജിത്ത് ജോസ് ഉദ്ഘാടനം ചെയ്തു.

കര്‍ഷക സംഘം മേഖല സെക്രട്ടറി രഞ്ജിത്ത് ചാക്കോ,പ്രസിഡന്റ് പി.പി.കുര്യന്‍,കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റിയംഗം കെ.എ.ജോണ്‍മാഷ്,ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഷെജിന്‍.എം.എസ്,കെ.എം.ജോസഫ് മാഷ്,ജനാധിപത്യ മഹിള അസോസിയേഷന്‍ മേഖല സെക്രട്ടറി ബിന്ദു റെജി, ഇ.പി.നാസിര്‍ എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Back to top button