Kodanchery

ഓണസമ്മാനമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കോടഞ്ചേരി: ഗ്രാമപഞ്ചായത്തിലെ അതി ദരിദ്രരുടെ ലിസ്റ്റൽ ഉൾപ്പെട്ട അർഹരായ 77 കുടുംബങ്ങൾക്ക് ഓണ സമ്മാനമായി നൽകുന്ന ഭക്ഷ്യ കിറ്റിന്റെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യ കിറ്റിൽ ഒരു ലിറ്റർ വെളിച്ചെണ്ണ, ഉഴുന്ന് 500 ഗ്രാം, പരിപ്പ് 500ഗ്രാം, പഞ്ചസാര 1കിലോഗ്രാം, ചായപ്പൊടി 100 ഗ്രാം ,കടല 500 ഗ്രാം, ചെറുപയർ 500ഗ്രാം, മുളക് പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, മഞ്ഞൾപൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ, പാലട മിക്സ് 200ഗ്രാം ,ആട്ട ഒരു കിലോ, സാമ്പാർ പൊടി 100 ഗ്രാം എന്നിവ ഉൾപ്പെടെ 14 വിഭവങ്ങൾ തുണി സഞ്ചികളിൽ പാക്ക് ചെയ്ത് സപ്ലൈ കോയിൽ നിന്നും 750 രൂപയുടെ ഭക്ഷ്യ ധാന്യങ്ങളുടെ കിറ്റാണ് ഓണസമ്മാനമായി അർഹമായ കുടുംബങ്ങൾക്ക് നൽകിയത്.

ഗ്രാമപഞ്ചായത്തിന്റെ ഖരമാലിന്യ സംസ്കരണ പരിപാടികൾ ജനകീയ പങ്കാളിത്തത്തോടെ വിജയിപ്പിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഓണം അലവൻസ് ആയി തനത് ഫണ്ടിൽ നിന്നും ആയിരം രൂപ വീതം ഓണം ബോണസായി അനുവദിച്ചു. 33 ഹരിത കർമ്മ സേന അംഗങ്ങളുടെ അക്കൗണ്ടിലേക്ക് മേൽ തുക കൈമാറി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, ജമീല അസീസ്, ഷാജു ടി പി തെന്മല, ഷാജി മുട്ടത്ത്,വനജ വിജയൻ, റീന സാബു, ലീലാമ്മ കണ്ടത്തിൽ, ചിന്നമ്മ മാത്യു, സെക്രട്ടറി ഇൻ ചാർജ് ബ്രിജേഷ്കുമാർ, അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസ്, വി. ഇ. ഒ ഫസീല എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button