Kozhikode

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണം

താമരശ്ശേരി : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫിന്റെ അങ്കപ്പുറപ്പാടിന് ആവേശം പകർന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തിരുവമ്പാടിയിലും താമരശ്ശേരിയിലും അടിവാരത്തും ഉജ്ജ്വല സ്വീകരണം.

വയനാട്ടിൽ നിന്ന് ജില്ലയിലേക്ക് പ്രവേശിച്ച യാത്രയ്ക്ക് അടിവാരത്തു നടന്ന സ്വീകരണത്തിൽ മുന്നണിനേതാക്കളും പ്രവർത്തകരുമടക്കം നൂറുകണക്കിനുപേർ പങ്കെടുത്തു.

ഹാരാർപ്പണം നടത്തിയും മുദ്രാവാക്യം വിളികളോടെയും വരവേറ്റ പ്രവർത്തകരെ രമേശ്‌ ചെന്നിത്തല വാഹനത്തിൽ അഭിവാദ്യം ചെയ്തു. തുടർന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ തിരുവമ്പാടിയിലെത്തിയ രമേശ് ചെന്നിത്തലയെ ബാൻഡ് വാദ്യങ്ങളോടെ ഘോഷയാത്രയായി തുറന്ന വാഹനത്തിലാണ് വേദിയിലേക്ക് ആനയിച്ചത്. തുടർന്ന് പ്രവർത്തകർ തോളിലേറ്റി സ്റ്റേജിലെത്തിച്ചു.

അടിവാരത്തുനടന്ന സ്വീകരണത്തിൽ യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ, എം.കെ. രാഘവൻ എം.പി. പാറക്കൽ അബ്ദുള്ള എം.എൽ.എ, സി.എം.പി. ജനറൽസെക്രട്ടറി സി.പി. ജോൺ, കെ.പി.സി.സി. വൈസ് പ്രസിഡന്റ്‌ ടി. സിദ്ദിഖ്, ജനറൽസെക്രട്ടറിമാരായ കെ. പ്രവീൺകുമാർ, കെ.പി. അനിൽകുമാർ, എൻ. സുബ്രഹ്മണ്യൻ, പി.എം. നിയാസ്, എ.ഐ.സി.സി. അംഗം എം. ഹരിപ്രിയ, യൂത്ത്‌ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, ഡി.സി.സി. പ്രസിഡന്റ്‌ യു. രാജീവൻ, യു.ഡി.എഫ്. ചെയർമാൻ കെ. ബാലനാരായൻ, മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ്‌ ഉമ്മർ പാണ്ടികശാല, ജനറൽ സെക്രട്ടറി എം.എ. റസാഖ്, കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ്‌ കെ.എം. അഭിജിത്ത്, കെ.സി. അബു, വി.എസ്. ജോയ്, പി. ഉഷാദേവി, ഐ. മൂസ, കെ.പി. ബാബു, ടി.എം. ജോർജ്, വി.സി. ചാണ്ടി, സി.എൻ. വിജയകൃഷ്ണൻ, നരേന്ദ്രനാഥ്, ബാലഗോപാൽ, എൻ.സി. അബൂബക്കർ, യു.വി. ദിനേശ്‌മണി, കെ. ഹബീബ് എന്നിവർ പങ്കെടുത്തു.

താമരശ്ശേരിയിലെ സ്വീകരണത്തോടെയാണ് ബുധനാഴ്ചത്തെ യാത്രസമാപിച്ചത്. വ്യാഴാഴ്ച രാവിലെ പേരാമ്പ്രയിൽ നിന്ന് തുടങ്ങുന്ന യാത്ര വൈകീട്ട് അഞ്ചിന് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും.

Related Articles

Leave a Reply

Back to top button