Thiruvambady
ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

തിരുവമ്പാടി: ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി ജാഫർ ഷെരീഫ് എ പിഎയും, സെക്രട്ടറിയായി ഇ അരുണിനെയും, ട്രഷററായി ആദർശ് ജോസഫിനെയുമാണ് തെരഞ്ഞെടുത്തത്.
മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ബ്ലോക്ക് കൺവെൻഷനിൽ വെച്ചാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. കൺവെൻഷൻ ഡിവൈഎഫ്ഐ സംസ്ഥാന വൈ. പ്രസിഡന്റ് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, ഇ അരുൺ, ജാഫർ ഷെരീഫ്, ആദർശ് ജോസഫ്, രനിൽ രാജ്, അഖില, വിജിഷ തുടങ്ങിയവർ സംസാരിച്ചു.







