Kozhikode

ഐശ്വര്യകേരള യാത്രക്ക് കോഴിക്കോട് സമാപനം ;വേദിക്കു പിന്നിലൊരുക്കിയ വെടിക്കെട്ട് വേദിയിൽ ആശങ്ക തീർത്തു

കോഴിക്കോട്:ഐശ്വര്യകേരള യാത്രക്ക് കോഴിക്കോട് സമാപനം. 5.30തിന് കടപ്പുറത്തെ വേദിക്കു മുന്നിൽ ജനങ്ങൾ നിറഞ്ഞതോടെ ആമുഖപ്രസംഗങ്ങൾക്കു തുടക്കം കുറിച്ചു.

7.30ന് കർണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ വേദിയിലെത്തിയപ്പോൾ ആവേശം അണപൊട്ടി. ഒപ്പം കർണാടകയിലെ കോൺഗ്രസ് എംഎൽഎമാരായ യു.ടി.ഖാദറും എം.എ.ഹാരിസും. ഇരുപതുമിനിറ്റിനു ശേഷം ഉമ്മൻ ചാണ്ടിയും തൊട്ടുപിന്നാലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും കൂടി എത്തിയതോടെ മുദ്രാവാക്യങ്ങൾ മുഴങ്ങി.

ഇതിനിടെ വേദിക്കു പിന്നിലൊരുക്കിയ വെടിക്കെട്ട് ആകാശത്തു വർണവിസ്മയവും വേദിയിൽ ആശങ്കയും തീർത്തു. വേദിയിലേക്കു തീപ്പൊരി ചിതറിയപ്പോൾ പലരും പത്രങ്ങളും കുഷ്യനും മറയാക്കി. ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനപ്രസംഗം നടത്തുമ്പോഴും വെടിക്കെട്ട് അവസാനിച്ചിരുന്നില്ല. യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന ഒറ്റവാചകത്തിൽ രമേശ് ചെന്നിത്തല പ്രസംഗം അവസാനിപ്പിക്കുമ്പോഴും കടപ്പുറത്തെ ആവേശപ്പൂരം കൊടിയിറങ്ങതുമില്ല.

ആദ്യ പ്രസംഗകനായി ദിനേശ് പെരുമണ്ണ. അബ്ദുറഹ്മാൻ രണ്ടത്താണി, മോൻസ് ജോസഫ് എംഎൽഎ, ജി.ദേവരാജൻ, സി.പി.ജോൺ, പി.ജെ.ജോസഫ്, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.എം.എം.ഹസൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, എം.കെ.രാഘവൻ എംപി. എം.കെ.മുനീർ എംഎൽഎ, കെ.പി.എ.മജീദ്, ടി.സിദ്ദിഖ്, വി.ഡി.സതീശൻ എംഎൽഎ, പാറക്കൽ അബ്ദുല്ല എംഎൽഎ,, എ.പി.അനിൽകുമാർ എംഎൽഎ, കെ.പ്രവീൺകുമാർ, പി.എം.നിയാസ്, എൻ.സുബ്രഹ്മണ്യൻ, വി.എസ്.ജോയ്, ജോയ് എബ്രഹാം, ജോണി നെല്ലൂർ, കെ.പി.അനിൽകുമാർ, ഉമ്മർ പാണ്ടികശാല, എം.സി.സെബാസ്റ്റ്യൻ, ലതിക സുഭാഷ്, എം.സി.മായിൻ ഹാജി, എ.പി.ആദം മുൽസി, സി.പി.ചെറിയമുഹമ്മദ്, പി.കെ.ഫിറോസ്, കെ.എം.അഭിജിത്ത്, യു.രാജീവൻ, എം.എം.റസാഖ്, കെ.ബാലനാരായണൻ, പി.ഉഷാദേവി, വിദ്യാ ബാലകൃഷ്ണൻ…വേദിയിൽ പ്രമുഖരുടെ നീണ്ട നിര.

Related Articles

Leave a Reply

Back to top button