India

1,178 അക്കൗണ്ടുകൾ കൂടി പൂട്ടണമെന്ന് ട്വിറ്ററിനോട് കേന്ദ്രസർക്കാർ

ആയിരത്തിലധികം അക്കൗണ്ടുകൾ കൂടി പൂട്ടണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. 1,178 അക്കൗണ്ടുകൾ കൂടി പൂട്ടണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വിറ്ററിന് കേന്ദ്രം കത്ത് നൽകി.

ഖാലിസ്ഥാൻ അനുകൂല നിലപാടുകൾ പ്രചരിപ്പിച്ച അക്കൗണ്ടുകൾ പൂട്ടണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഐ.ടി ആക്ടിലെ 69-ാം വകുപ്പ് അനുസരിച്ച് നടപടിക്ക് കേന്ദ്രസർക്കാർ നിർദേശം നൽകി. കേന്ദ്ര നിർദേശം അനുസരിച്ച് 257 അക്കൗണ്ടുകൾക്കെതിരെ നേരത്തെ ട്വിറ്റർ നടപടി എടുത്തിരുന്നു.
ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം ഐ.ടി മന്ത്രാലയം ട്വിറ്ററിനെ അറിയിച്ചു. അടിയന്തര നടപടിക്കാണ് നിർദേശം.

Related Articles

Leave a Reply

Back to top button