Thiruvambady
ഗതാഗതനിയന്ത്രണം; തിരുവമ്പാടി-പുന്നക്കൽ റോഡ് ടാറിങ് പ്രവർത്തി ഇന്ന് ആരംഭിക്കും

തിരുവമ്പാടി: ജനങ്ങളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമായികൊണ്ട് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകാതെ കിടന്ന തിരുവമ്പാടി-പുന്നക്കൽ റോഡിന്റെ ടാറിങ് പ്രവർത്തി ഇന്ന് ആരംഭിക്കും. പ്രവർത്തിയുടെ ഭാഗമായി നെല്ലാനിച്ചാൽ മുതൽ പുന്നക്കൽ വരെയുള്ള ഭാഗത്ത് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തും. പുല്ലൂരാംപാറ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ തിരുവമ്പാടി-ഇരുമ്പകം വഴി പോകേണ്ടതാണ്.
പുന്നയ്ക്കൽ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ കാളിയാംപുഴ പൊന്നാങ്കയം വഴി പോകേണ്ടതാണ്
കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാകാത്ത റോഡ് നിർമ്മാണത്തെക്കുറിച്ച് പ്രതിഷേധം ശക്തമായിരുന്നു.







