Kozhikode

മൊബൈൽ കവർച്ചാസംഘത്തെ പിടികൂടി

കോഴിക്കോട്: നഗരത്തിലെ മൊബൈൽ കവർച്ചാസംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.

തലശ്ശേരി ചക്കും കുനിയിൽ റെനീഷ് (34), പയ്യന്നൂർ കാമ്പുറത്ത് സുമേഷ് (38 ) കാസർഗോഡ് പുത്തൻപുരയിൽ രാജേഷ് (35) വെള്ളയിൽ തൊടിയിൽ അമൃതേഷ് (29), കൽപ്പറ്റ ജാൻ വർഗീസ് കോളനിയിൽ ബാബു (37) എന്നിവരെയാണ് കസബ ഇൻസ്പെക്ടർ ഷാജഹാനും കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി കോട്ടയത്തുനിന്ന് വന്ന യാത്രക്കാരൻ കെ.എസ്.ആർ.ടിസി ബസ്‌ സ്റ്റാൻഡിൽ ബസ് കാത്തു നിൽക്കുമ്പോൾ സംഘം പരിചയം നടിച്ച് ഇദ്ദേഹത്തെ തടഞ്ഞുനിർത്തി പേഴ്സും മൊബൈൽ ഫോണും പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു.

സംഭവം അറിഞ്ഞ് കസബ പോലീസ് പട്രോളിങ്‌ നടത്തിയെങ്കിലും പ്രതികളെ പിടികൂടാൻ സാധിച്ചില്ല.

Related Articles

Leave a Reply

Back to top button