Kozhikode

ബസിൽ കയറുംമുൻപ് കൈ അണു വിമുക്തമാക്കണം

കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർ ബസിൽ കയറുന്നതിന് മുൻപ് കൈകൾ അണുവിമുക്തമാക്കണമെന്ന് കോർപ്പറേഷൻ. ബുധനാഴ്ച മേയർ ബീനാഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന ബസുടമകളുടെയും ഓട്ടോ-ടാക്സി തൊഴിലാളിയൂണിയനുകളുടെയും യോഗത്തിലാണ് ഈ നിർദേശമുയർന്നത്. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ കൈകൾ കഴുകാനും അണുവിമുക്തമാക്കാനുമുള്ള സംവിധാനം കോർപ്പറേഷൻ ശനിയാഴ്ചയോടെ സജ്ജമാക്കും.

കണ്ടക്ടർമാർ മാസ്‌കിനുപുറമെ ഗ്ലൗസും ഉപയോഗിക്കണം. ബസ്സുകൾ ദിവസവും അണുവിമുക്തമാക്കാനുള്ള സംവിധാനം കോർപറേഷൻ ഒരുക്കിത്തരണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. ഡെപ്യൂട്ടിമേയർ സി.പി. മുസാഫർ അഹമ്മദ്, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഡോ.എസ്. ജയശ്രീ, ഹെൽത്ത് സൂപ്പർവൈസർ ശിവദാസൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button