സെവന്‍സ് ഫുട്ബോള്‍ മേള സംഘടിപ്പിച്ചു

മുക്കം : മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ നാമധേയത്തില്‍ എം.എസ്.എഫ് വല്ലത്തായിപാറ യൂണിറ്റ് സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോള്‍ മേള സംഘടിപ്പിച്ചു.
കോസ്‌കോ ഗേറ്റുംപടിയെ പരാജയപ്പെടുത്തി ടൗണ്‍ ടീം കൂടത്തായി വിജയിച്ചു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ കാസിം സമ്മാനദാനം നിര്‍വ്വഹിച്ചു. കെ.ഷംനാസ് അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ടീച്ചര്‍, ദളിത് ലീഗ് സംസ്ഥാന സെക്രട്ടറി ഇ.പി ബാബു, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി മുഹമ്മദ്, കെ.കോയ എ.കെ സാദിഖ,് ടി.പി അബ്ബാസ്, മുനീര്‍ തേക്കുംകുറ്റി, പഞ്ചായത്ത് അംഗങ്ങളായ അഷ്‌റഫ് തച്ചാറമ്പത്ത്, ജംഷിദ് ഒളകര, ഗസീബ് ചാലൂളി, മുഹ്സിന്‍ കീലത്ത്, പി.ടി യൂസുഫ്, ഷമീം, ഷിബില്‍.പി, ഷിബിലി നെല്ലിക്കല്‍, റിഷാദ് കാവുങ്ങല്‍, ഷഫീക്ക്, ആസാദ്, സഹല്‍, ആഷിദ്, ഹാഷിം, റനീം, ആഷിക്ക്, ജസുറുദ്ദീന്‍, നജീബ്.ടി തുടങ്ങിയവര്‍ സംസാരിച്ചു







