Kozhikode
മിഷൻ സുന്ദര പാതയോരം; രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കമായി

കോഴിക്കോട്: തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ‘നമ്മുടെ കോഴിക്കോട്’ പൊതുജന പങ്കാളിത്ത പരിപാടിയുടെ ഭാഗമായുള്ള ‘മിഷൻ സുന്ദര പാതയോരം’ ശുചീകരണ പ്രവർത്തികൾക്ക് തുടക്കമായി.
ആദ്യ ഘട്ടമെന്നാണം മലാപ്പറമ്പ് മുതൽ പാചാക്കൽ വരെയുള്ള ദേശീയ പാത ബൈപ്പാസിന്റെ ഇരുവശങ്ങളും എൻ.സി.സി. കേഡറ്റുകളുടെയും പൊതുജനങ്ങളുടെയും, ജില്ലാ കലക്ടറുടെ ഇൻ്റേർൻസിൻ്റെയും, പങ്കാളിത്തത്തോടെയാണ് ശുചീകരിച്ചത്.
കോർപ്പറേഷൻ ആരോഗ്യം വിഭാഗം, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ തുടങ്ങി വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ സംഘടിപ്പിച്ച പ്രവർത്തികൾക്ക് കോർപ്പറേഷൻ കൗൺസിലർമാരായ എം.എൻ. പ്രവീൺ, വി. പ്രസന്ന എന്നിവർ നേതൃത്വം നൽകി. അനധികൃത മാലിന്യ നിക്ഷേപം പൊതുജനങ്ങൾക്ക് ‘നമ്മുടെ കോഴിക്കോട്’ മൊബൈൽ ആപ്ലിക്കേഷൻ വഴി പരാതിപ്പെടാം. അത്തരക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.







