Thiruvambady

കാലിക്കലവുമായി പ്രതിഷേധിച്ചു യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി

തിരുവമ്പാടി: വിലക്കയറ്റം നിയന്ത്രിക്കാത്ത ഇടത് സർക്കാരിനെതിരെ കാലിക്കലവുമേന്തി തിരുവമ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിഷേധിച്ചു. നിത്യോപയോഗ സാധനങ്ങൾക്ക് തോന്നിയപോലെ വില കൂട്ടി പാവം ജനതയെ കഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഇടതു സർക്കാർ,

കോവിഡിന്റെ ദുരന്തത്തിൽ നിന്നും മുക്തരായിക്കൊണ്ടിരിക്കുന്ന കേരള ജനതയ്ക്ക് മുമ്പിൽ ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും കുത്തനെ വില കൂട്ടി പാവപ്പെട്ട ജനതയെ കടക്കണിയിൽ ആക്കുന്ന ഈ ജനദ്രോഹ നടപടികൾതിരുത്തി ജനങ്ങൾക്ക് ആശ്വാസമായ നടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി യൂത്ത് ലീഗ് മുന്നോട്ടുവരുമെന്ന് യോഗം താക്കീതു നൽകി.

പ്രതിഷേധ പ്രകടനത്തിന് ജനറൽ സെക്രട്ടറി ജംഷീദ് കാളിയേടത്ത്, ട്രഷറർ നിഷാദ് ഭാസ്കരൻ, ഫസൽ കപ്പലാട്ട്, ഹബീബ് റഹ്മാൻ, ഉനൈസ് പാമ്പിഴഞ്ഞപാറ, നിഹാൽ,മുഹ്സിൻ,മുബഷിർ, ഷാദിൽ,ഫായിസ്, ഹാദിൽ, ജംഷീർ, ഹാസിഫ് ഇർഷാദ് എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button