Local
പ്രീ പ്രൈമറി പ്രവേശനോൽസവം നടത്തി

തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ പ്രീപ്രൈമറി വിഭാഗം പ്രവേശനോൽസവം മുക്കം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ.ഫാ. അമൽ പുരയിടത്തിൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , ലയോണി മൈക്കിൾ , അനുഗ്രഹ ബി.എസ്സ്. അബ്ദുറബ്ബ് എന്നിവർ സംസാരിച്ചു.
ഇരുനൂറോളം കുട്ടികൾ പ്രീപ്രൈമറി വിഭാഗത്തിൽ പഠനം നടത്തുന്നു.പരിസ്ഥിതി വാര പരിപാടികൾക്ക്, വൃക്ഷ തൈ കൈമാറിക്കൊണ്ട് തുടക്കം കുറിച്ചു. പരിസ്ഥിതി ദിനപ്രതിജ്ഞ, പ്രഭാഷണം , കാവ്യാലാപനം, ചിത്ര ചാർട്ട് പ്രകാശനം, കലാപരിപടികൾ എന്നിവക്കും സമ്മാന – പായസവിതരണത്തിനും ശേഷം ആഘോഷങ്ങൾ അവസാനിച്ചു.







