Koodaranji

വൺ ഇൻഡ്യ വൺ പെൻഷൻ കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ചു

കുടരഞ്ഞി: ഇന്ധന വില ദിനംപ്രതി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാൽ നിലപാടിലും നികുതിപ്പണമെടുത്ത് പരസ്യ ധൂർത്ത് നടത്തുന്ന കേരള സർക്കാർ നിലപാടിലും പ്രതിഷേധിച്ച് വൺ ഇൻഡ്യ വൺ പെൻഷൻ കൂടരഞ്ഞി മണ്ഡലം കമ്മിറ്റി വണ്ടി തള്ളി പ്രകടനവും പൊതുയോഗവും നടത്തി.

മണ്ഡലം പ്രസിഡണ്ട് സണ്ണി വി ജോസഫ്, അംബ്രോസ്, കുഞ്ഞുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
ജേക്കബ് മംഗലത്തിൽ,ഷാജു കൊല്ലിച്ചിറ,ജോസ് പുലക്കുടിയിൽ, ബാബു പേണ്ടാനത്ത്,മനു പൈമ്പിള്ളിൽ,ഫ്രാൻസിസ് പുന്നക്കുന്നേൽ,അൻഷാദ്, നിക്സൺ നടുക്കുടി ജെയ്സ് മൈലാടിയിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button