Kozhikode

സംസ്ഥാന ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം ഫൈനലിൽ കോഴിക്കോട് ചാമ്പ്യന്മാരായി.

കോഴിക്കോട്: സംസ്ഥാന ടെന്നീസ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം ഫൈനലിൽ കോഴിക്കോട് ചാമ്പ്യന്മാരായി. പാലക്കാടിനെയാണ് പരാജയപ്പെടുത്തിയത്. വനിതാവിഭാഗത്തിൽ പാലക്കാട് തൃശ്ശൂരിനെ പരാജയപ്പെടുത്തി.

യൂത്ത് ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് പാലക്കാടിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. യൂത്ത് വനിതാ വിഭാഗത്തിൽ കണ്ണൂർ, എറണാകുളം ജില്ലയെ പരാജയപ്പെടുത്തി .

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാലും ടെന്നീസ് വോളിബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് പാഷയും ട്രോഫികൾ വിതരണംചെയ്തു. എ.കെ. മുഹമ്മദ് അഷ്റഫ് അധ്യക്ഷതവഹിച്ചു.

Related Articles

Leave a Reply

Back to top button