കോടഞ്ചേരി പാലക്കലിൽ വീണ്ടും എ.പി-ഇകെ സംഘർഷം,നിരവധി പേർക്ക് പരിക്ക്

കോടഞ്ചേരി: പാലക്കലിൽ വീണ്ടും എ.പി-ഇകെ വിഭാഗങ്ങളുടെ സംഘർഷം ഇന്നലെ മദ്റസയുടെ വാതിലുകൾ അടിച്ചു തകർത്ത് അതിക്രമിച്ച് കയറി ബെഞ്ചുകളും കസേരകളും തകർക്കുകയും ഇ.കെ സമസ്തക്കാർക്ക് അനുവദിച്ചിരുന്ന സ്ഥല ത്ത് എസ്.എസ്.എഫ് എന്ന് എഴുതുകയും ചെയ്തു. ആക്രമണത്തിൽ വയലിലകത്ത് ഇബ്റാഹീം, വയലിലകത്ത് മുസ്ഥഫ, തേക്കിൽ ഫാത്വിമ, തേക്കിൽ റസാഖ്, നടുക്കായി മുജീബ്, കോട്ട സലാം, കിഴക്കേ കണ്ടി അബ്ദു റഹ്മാൻ, കോട്ടക്കുഴി ജംശീർ എന്നിവർക്ക് പരുക്കേറ്റു. ജംശീറിനെ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കൽ പ്രദേശത്ത് സുന്നി ആശയക്കാർക്കായി വർഷങ്ങൾക്ക് മുൻ കൊയപ്പത്തെടിക്കാർ വിട്ടു നൽകിയ സ്ഥലത്ത് നിർമിച്ച പള്ളിയും മദ്രസ എ.പി വിഭാഗം കൈവശംവച്ച് കൊണ്ടിരിക്കുന്ന വിഷയത്തിൽ വർഷങ്ങളായി തർക്കം നടക്കുകയാണ്.
അവസാനമായി കഴിഞ്ഞവർഷം താമരശേരി ഡിവൈ.എസ്പിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുകയും മാസ പഠന വിഷയ തർക്കം പരിഹ രിക്കുന്നതിന്ന് പത്ത് സെന്റ് സ്ഥലം റജിസ്ട്രർ ചെയ്ത് നൽകാൻ ധാരണ യാവുകയും ചെയ്തിരുന്നു.മദ്രസ പണിയുന്നത് വരെ പഴയ
മദ്രസയിൽ സമസ്ത വിഭാഗത്തിന് പഠനം നടത്തുവാനും തിരുമാനിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ റജിസ്ട്രേഷൻ നട ക്കാത്തത് കൊണ്ട് കെട്ടിടം പണി നടന്നില്ല. എഗ്രിമെന്റ് കാലാവധി കഴിഞ്ഞു എന്നു പറഞ്ഞ് ഇ.കെസമസ്ത വിഭാഗം നടത്തുന്ന മദ്രസ കറന്റ് കട്ട് ചെയ്യുകയും മദ്റസ പഠനം മുടക്കുകയും ചെയ്തപ്പോൾ കോട ഞ്ചേരി പൊലിസിൽ പരാതി നൽകുകയും കോടഞ്ചേരി സ്റ്റേഷനിൽ വച്ച് കറന്റ് പുനഃസ്ഥാപിക്കാൻ തീരുമാനമാകുകയും ചെയ്തു.
എന്നാൽ അതിന് എ.പി വിഭാഗം തയാറാവാത്തതിനാൽ സമസ്തക്കാർ വീണ്ടും താമരശേരി ഡിവൈ.എസ് പി.ക്ക് പരാതി നൽകിയിരുന്നു. ഡിവൈ.എസ്.പിയും കോടഞ്ചേരി എച്ച്.എസ്.ഓ.ഉൾപ്പെടെ സ്ഥലം സന്ദർശിച്ചു. നാളെ ചർച്ചക്ക് വിളിച്ചെങ്കിലും പൊലിസ് ഓഫിസർമാർ പോയ ഉടനെ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വേണ്ടി എ.പി വിഭാഗം ബ്ലാക്ക് ബോർഡ് പെയിന്റടിച്ച് അവിടെ ബാനർ സ്ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിനിടയാക്കിയത്
സ്ഥലത്ത് കോടഞ്ചേരി പഞ്ചായത്ത് പ്രതിനിധികൾ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.







