കേന്ദ്ര-സംസ്ഥാന സർക്കാർകർഷകൻ്റെ നട്ടെല്ലൊടിച്ചു;സി പി ചെറിയ മുഹമ്മദ്

തിരുവമ്പാടി: അറുപത്തി അഞ്ച് വർഷം രാജ്യത്ത് നിലനിന്ന കാർഷിക നിയമങ്ങൾ മാറ്റി മറിച്ചു കർഷകരെ തെരുവിലിറക്കിയ കേന്ദ്ര സർക്കാറും സ്വന്തം കൃഷി ഭൂമിയിൽ ജണ്ട കെട്ടിയും നികുതി അടവ് തടഞ്ഞും കാട്ടു മൃഗങ്ങളിൽ നിന്ന് മനുഷ്യ ജീവനും കൃഷിയിടവും സംരക്ഷിക്കാതെയും സംസ്ഥാന സർക്കാറും കർഷകരുടെ നട്ടെല്ലൊടിച്ചതായി മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടരി സി പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു.
ശനിയാഴ്ച പുല്ലൂരാംപാറയിൽ യു ഡി എഫ് കർഷക ഐക്യദാർഢ്യ -രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് പഞ്ചായത്ത് ചെയർമാൻ കുര്യാച്ചൻ തെങ്ങും മൂട്ടിൽ അധ്യക്ഷത വഹിച്ചു. കർഷകർക്ക് ഐക്യദാർഢ്വം പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട് മെഴുകുതിരി കത്തിച്ച് നിർവഹിച്ചു.
കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ടുമല മുഖ്യപ്രഭാഷണം നടത്തി. റഫീഖ് മലയിൽതോടി ജോസ് പുളിക്കാട് ഷാഫി കരുകഞ്ചേരി ജോയ് മറ്റേപ്പള്ളി ഷൻഫരി വൈത്തല അർജുൻ ബോസ്
തുടങ്ങിയവർ സംബന്ധിച്ചു







