Kodanchery
ആദ്യകാല കേരളാ കോൺഗ്രസ് നേതാവും റിട്ടയേർഡ് അധ്യാപകനുമായ കണ്ണോത്ത് കപ്യാരുമലയിൽ പി.കെ മത്തായി (81) നിര്യാതനായി.

കോടഞ്ചേരി: ആദ്യകാല കേരളാ കോൺഗ്രസ് നേതാവും റിട്ടയേർഡ് അധ്യാപകനുമായ കണ്ണോത്ത് കപ്യാരുമലയിൽ പി.കെ മത്തായി (81) നിര്യാതനായി.
സംസ്‍കാരം നാളെ (22-12-2019- ഞായർ) വൈകുന്നേരം 04.30 -ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.
കേരളാ കോൺഗ്രസ് രൂപീകരിക്കപ്പെട്ട 1964 മുതൽ അഞ്ചു വർഷത്തോളം അവിഭക്ത കേരളാ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗമായും പിന്നീട് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചു.
ഭാര്യ: റിട്ട:അധ്യാപിക കുളത്തിങ്കൽ കുടുംബാഗം മറിയാമ്മ (ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം).
മക്കൾ:ബെറ്റ്സി (കേന്ദ്രിയ വിദ്യാലയം കാഞ്ഞങ്ങാട്), ബിയാട്രീസ് (സെൻറ് ആൻ്റണിസ് യു.പി.സ്കൂൾ കണ്ണോത്ത്, ബെറ്റ്സൺ (ബിസ്നസ്സ്).
മരുമക്കൾ:ജോസഫ് കൊച്ചുപറമ്പിൽ (കേന്ദ്രിയ വിദ്യാലയം കാഞ്ഞങ്ങാട്), പോൾസൺ അറക്കൽ, റീജ (സെൻറ് ജോൺസ് ഹൈസ്കൂൾ നെല്ലിപ്പൊയിൽ).
_തിരുവമ്പാടി വാർത്തകൾ_







