Kozhikode

കോവിഡ് രോഗിയുമായി പോയ ആംബുലൻസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു മറിഞ്ഞു; 5 പേർക്ക് പരുക്ക്

പയ്യോളി ∙ കോവിഡ് രോഗിയുമായി പോയ ആംബുലൻസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു മറിഞ്ഞു. ഇതിനിടയിൽ ആംബുലൻസ് കാറിനു പിന്നിലും, കാർ ബസിനു പിന്നിലും ഇടിച്ചു. അപകടത്തിൽ 5 പേർക്ക് പരുക്കേറ്റു. 

ആംബുലൻസ് ഡ്രൈവർ പയ്യോളി അയ്യന്റെ വളപ്പിൽ സക്കറിയ (34) ടാങ്കർ ലോറി ഡ്രൈവർമാരായ കോഴിക്കോട് കിഴക്കെ ഇരുത്തം വീട്ടിൽ സുജേഷ്  (32), ഫറോക്ക് വെളുത്തേട്ടു കാവ് വി. പി. പ്രസന്നൻ (51) കാറിലുണ്ടായിരുന്ന ഇരിങ്ങൽ കോട്ടക്കൽ പുതിയ പീടിക മമ്മു (56),  ഭാര്യ സുബൈദ  (52) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിലും കോവിഡ് പോസിറ്റീവ് ആയ ആളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പയ്യോളി നിന്നു കോവിഡ് പോസിറ്റീവായ ആളെ കൊണ്ടു പോയ ഖത്തർ കെഎംസിസിയുടെ ആംബുലൻസാണു അപകടത്തിൽ പെട്ടത്.X

ദേശീയ പാതയിൽ തിക്കോടി പഞ്ചായത്ത് ബസാറിൽ ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണു അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന ആംബുലൻസ് എതിരെ വന്ന ടാങ്കറുമായി കൂട്ടിയിടിച്ചു. ഇതിനിടയിൽ ആംബുലൻസ് അതേ ദിശയിൽ പോയ കാറിന്റെ പിന്നിലിടിച്ചു. കാർ സ്റ്റോപ്പിൽ ആളെ ഇറക്കുകയായിരുന്ന കൊയിലാണ്ടി– വടകര റൂട്ടിലോടുന്ന ശ്രീലക്ഷ്മി ബസിന്റെ പിന്നിൽ ഇടിക്കുകയും ചെയ്തു. 

Related Articles

Leave a Reply

Back to top button