കുന്നമംഗലം മണ്ഡലം യൂത്ത് ലീഗ് പദയാത്രക്ക് പ്രൗഡോജ്വലമായ തുടക്കം

എല്‍ ഡി എഫ് സര്‍ക്കാരിനെതിരെ യുവജന കുറ്റപത്രവുമായി കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി നടത്തുന്ന പദയാത്ര ഇ ടി മുഹമ്മദ് ബഷീര്‍ എം പി ജാഥാ നായകന് ഒ എം നൗഷാദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു,
കെട്ടാങ്ങൽ : അഴിമതി, സ്വർണ്ണക്കടത്ത്, മയക്കുമരുന്ന്കേസ്, പിൻവാതിൽ നിയമനം എൽ ഡി എഫ് സർക്കാരിനെതിരെ യുവജന കുറ്റപത്രവുമായി കുന്നമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 26,27,28, മാര്‍ച്ച് 01 തിയ്യതികളിൽ നടക്കുന്ന പദയാത്രക്ക് പ്രൗഡോജ്വാലമായ തുടക്കം. രാവിലെ 9 മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മർഹൂം കെ. അബൂബക്കർ മൗലവിയുടെ ഖബർ സിയാറാത്തോടെ സമാരംഭം കുറിച്ചു.
ചാത്തമംഗലത്തു നടന്ന പ്രൗഡമായ ചടങ്ങിൽ പദയാത്രയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പി. ജാഥാ ക്യാപ്റ്റൻ ഒ. എം. നൗഷാദിനു ഹരിതപതാക കൈമാറി നിർവഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ. പി. ഹംസ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു. സി. രാമൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. എ. ഖാദർ മാസ്റ്റർ പദയാത്ര സപ്ലിമെന്റ് പ്രകാശനം ചെയ്തു. ടി. പി. ചെറൂപ്പ, എ. ടി. ബഷീർ, കെ. പി. കോയ, എൻ. പി. അഹമ്മദ്, കെ. എം. എ. റഷീദ്, എ. കെ. ഷൌക്കത്തലി, എൻ. എം. ഹുസൈൻ, അഹമ്മദ് കുട്ടി അരയൻകോട്, അരിയിൽ മൊയ്തീൻ ഹാജി, ഖത്തർ കെ എം സി സി കുന്ദമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷമീർ മുറിയനാൽ, അനീഷ് ചാത്തമംഗലം സംസാരിച്ചു. മണ്ഡലം യൂത്ത് ലീഗ് ട്രഷറർ കുഞ്ഞിമരക്കാർ മലയമ്മ സ്വാഗതം പറഞ്ഞു.
ജാഥ ക്യാപ്റ്റൻ ഒ.എം. നൗഷാദ്, വൈസ് ക്യാപ്റ്റൻ കെ. ജാഫർ സാദിഖ്, ഡയറക്ടർ കുഞ്ഞിമരക്കാർ മലയമ്മ, കോർഡിനേറ്റർമാരായ ഐ. സൽമാൻ, എം. പി. സലീം, നൗഷാദ് പുത്തൂർമഠം, കെ. പി. സൈഫുദ്ധീൻ, യു. എ. ഗഫൂർ, ടി. പി. എം. സാദിഖ്, സിറാജ് ഈസ്റ്റ് മലയമ്മ, അഡ്വ. ജുനൈദ്, ഹല്ലാദ് പാലാഴി, അൻസാർ പെരുവയൽ നേതൃത്വം നൽകി. നാളെ ശനിയാഴ്ച രാവിലെ 9 മണിക്ക് പന്തീരാംകാവിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. എ. ഖാദർ മാസ്റ്റർ രണ്ടാം ദിവസത്തെ യാത്ര ഉദ്ഘാടനം ചെയ്യും. മാത്തറ, പാലാഴി, പയ്യടി മീത്തൽ, പുത്തൂര്‍മഠം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പെരുമണ്ണയില്‍ സമാപിക്കും. സമാപന സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി ഉദ്ഘാടനം ചെയ്യും. സിദ്ധീഖലി രാങ്ങാട്ടൂര്‍, അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ പ്രഭാഷണം നിര്‍വഹിക്കും. പ്രശ്സത സിനിമാ താരം ധര്മജന് ബോള്‍ഗാട്ടി മുഖ്യാഥിതിയായി പങ്കെടുക്കും







