Thiruvambady

യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം:സഹോദരങ്ങൾ അറസ്റ്റിൽ

തിരുവമ്പാടി: ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തിക തർക്കത്തെത്തുടർന്ന് ബന്ധുവായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ.

വയനാട് മേപ്പാടി വേഗത്താനം നെൽസൻ, നിഖിൽ തോമസ് എന്നിവരെയാണ് തിരുവമ്പാടി പോലീസ് മേപ്പാടിയിലെ വീട്ടിൽെവച്ച് പിടികൂടിയത്.

ഒരുമാസംമുമ്പാണ് കേസിനാസ്പദമായ സംഭവം. ബന്ധുക്കൾ തമ്മിലുള്ള സാമ്പത്തികപ്രശ്‌നത്തെത്തുടർന്ന് യുവതിയെ കബളിപ്പിച്ച് തട്ടിക്കൊണ്ടുപോയതായാണ് കേസ്.

ഇവരെ പിന്നീട് വിട്ടയച്ചു. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി റിമാൻഡ്‌ ചെയ്തു.

Related Articles

Leave a Reply

Back to top button