അമ്മ രണ്ടു കുട്ടികളെയും കൊണ്ട് പുഴയില്‍ ചാടിയ സംഭവത്തില്‍ ഒരു കുട്ടി മരിച്ചു

പേരാമ്പ്ര : കഴിഞ്ഞ ദിവസം ചാനിയം കടവ് പാലത്തില്‍ നിന്നും അമ്മ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി പുഴയില്‍ ചാടിയ സംഭവത്തില്‍ കുട്ടികളില്‍ ഒരാള്‍ മരിച്ചു. പേരാമ്പ്ര മരുതേരി കൊല്ലിയില്‍ പ്രവീണിന്റെ ഭാര്യ ഹിമയാണ് മൂന്ന് വയസുള്ള അഥര്‍വ്, ഒന്‍പത് മാസം പ്രായമുള്ള ത്രിവേദ് എന്നീ കുട്ടികളുമായാണ് പുഴയില്‍ ചാടിയത്.
ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മൂത്ത കുട്ടി അഥര്വ്വാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. പേരാമ്പ്ര – വടകര റൂട്ടിലോടുന്ന ഐശ്വര്യ ബസ്സിലെ ഡ്രൈവറായ നിബിന്റെ അവസരോചിതമായ ഇടപെടൽ ആയിരുന്നു മുങ്ങിപൊങ്ങുന്ന കുട്ടികളെയും അമ്മയേയും രക്ഷിച്ചത്.
കുടുംബ പ്രശ്നമാണ് ആത്മഹത്യ ശ്രമത്തിനും കുട്ടിയുടെ മരണത്തിനും ഇടയാക്കിയ സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.







