Kerala

ഇഡിക്കെതിരെ പരാതിയുമായി മുഖ്യമന്ത്രി; കിഫ്ബിക്ക് എതിരായ നീക്കം പെരുമാറ്റചട്ട ലംഘനം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) പരാതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഡിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി കത്ത് അയച്ചു. കിഫ്ബിക്ക് എതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് കത്തില്‍ പറയുന്നു. ഇഡിയുടെ ഇടപെടലുകള്‍ പെരുമാറ്റ ചട്ട ലംഘനമാണ്. കിഫ്ബിക്ക് ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നുണ്ട്.

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേരളത്തില്‍ എത്തി കിഫ്ബിയെ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഇഡിയുടെ തിടുക്കപ്പെട്ട നീക്കമെന്നാണ് മുഖ്യമന്ത്രി കത്തില്‍ പറയുന്നത്. ഇഡി അനാവശ്യ തിടുക്കം കാണിക്കുന്നു. കിഫ്ബിയുമായി ബന്ധപ്പെട്ട വനിതാ ഉദ്യോഗസ്ഥരെ അടക്കം വിളിച്ച് ചോദ്യം ചെയ്യുകയാണ്. കിഫ്ബിക്ക് നോട്ടീസ് നല്‍കുന്നതിന് മുന്‍പ് വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയാണ്.

ഇഡിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണം. കിഫ്ബിക്കെതിരായ ഇഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണ്. ഇഡിയുടെ ഇടപെടലുകള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരുമാറ്റ ചട്ട ലംഘനമാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Leave a Reply

Back to top button