Mukkam

യുവതയുടെ അശ്വമേധം: അഞ്ചൽ മുഹമ്മദും വി.എസ്. തമന്നയും ജേതാക്കൾ

മുക്കം : യുവധാര സംഘടിപ്പിച്ച കേരളപ്പെരുമ ‘യുവതയുടെ അശ്വമേധം’ തിരുവമ്പാടി മണ്ഡലംതല പരിപാടിയിൽ യു.പി. അഞ്ചൽ മുഹമ്മദ് ഒന്നാം സ്ഥാനവും വി.എസ്. തമന്ന രണ്ടാം സ്ഥാനവും നേടി. മണാശ്ശേരി ജി.യു.പി. സ്കൂളിൽ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിച്ച പരിപാടിയിൽ പത്തിലേറെ മത്സരാർഥികൾ പങ്കെടുത്തു.

17-ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല കേരളപ്പെരുമ മത്സരത്തിൽ അഞ്ചലും തമന്നയും പങ്കെടുക്കും. സംസ്ഥാനതലത്തിൽ വിജയിക്കുന്നവർക്ക് കേം ബ്രിജ്‌ യൂണിവേഴ്സിറ്റി സന്ദർശിക്കാനുള്ള അവസരം ലഭിക്കും.

നഗരസഭാ ചെയർമാൻ പി.ടി. ബാബു, ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയൻറ്്‌ സെക്രട്ടറി വി. വസീഫ്, ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥ്, ലിന്റോ ജോസഫ്, ഇ. അരുൺ എന്നിവർ നേതൃത്വം നൽകി. കുഞ്ഞൻ ചേളന്നൂർ നയിച്ച നാടൻപാട്ട് കലാമേളയും അരങ്ങേറി.

Related Articles

Leave a Reply

Back to top button