Kozhikode
വേളം ചോയിമഠം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

നാദാപുരം : കുളിക്കാനിറങ്ങിയ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. അരൂര്‍ പെരുമുണ്ടച്ചേരിയിലെ മനത്താനത്ത് മൊയ്തുവിന്റെ മകന് പരിപ്പില്‍ സഫീറാ(21)ണ് വേളം ചോയിമഠം പുഴയില്‍ മുങ്ങി മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയില്‍ ചുഴിയില്‍ അകപ്പെട്ടതായാണ് സംശയിക്കുന്നത്. പരിസരവാസികള്‍ കരക്കെടുത്ത് കുറ്റ്യാടി ഗവ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്. സൈന. സഹോദരങ്ങള്‍: ഷാക്കിര്‍, ഷമീന







