Kozhikode

പുഴകൾ വരണ്ടു; മലയോര മേഖല വരൾച്ചയിലേക്ക്

നാദാപുരം∙ പുഴകളും തോടുകളും വരണ്ടതോടെ മലയോര മേഖല കടുത്ത വരൾച്ചയിലേക്ക്. ജല വിതരണ പദ്ധതികൾ പലതുമുണ്ടെങ്കിലും പലയിടങ്ങളിലും ആവശ്യത്തിനു വെള്ളം ലഭിക്കുന്നില്ല. ഗ്രാമീണ മേഖലയിലും ടൗണുകളിലും പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതും പലയിടങ്ങളിലും വെള്ളം മുടങ്ങാൻ കാരണമാകുന്നു.

മയ്യഴി പുഴയുടെ ഉൽഭവ കേന്ദ്രമായ വിലങ്ങാട് പുഴ പലയിടങ്ങളിലും വരണ്ടു. ഉരുളൻ കല്ലുകളാണ് പുഴയിലെങ്ങും. വാളൂക്ക്, വിലങ്ങാട് ടൗൺ, ഉരുട്ടി, പാനോം ഭാഗങ്ങളിലാണ് വരൾച്ച കാര്യമായി ബാധിച്ചത്. വിലങ്ങാട് ജല വൈദ്യുതി പദ്ധതി പ്രദേശത്തും വെള്ളമില്ല. ഇവിടെ വൈദ്യുതി ഉൽപാദനം നിർത്തിയിട്ട് ആഴ്ചകളായി. ഇനി ജൂണിൽ മഴ ലഭിച്ചാൽ മാത്രമേ ഉൽപാദനം തുടങ്ങാൻ കഴിയൂ.

Related Articles

Leave a Reply

Back to top button