Mukkam

വേനൽ കടുത്തു: കിണറുകൾ ശുചീകരിച്ച് രാഹുൽ ബ്രിഗേഡ്‌

മുക്കം: വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കിണറുകൾ രാഹുൽ ബ്രിഗേഡ്‌ വൊളന്റിയർമാർ ശുചീകരിച്ചു.
മാമ്പറ്റ പാറമ്മൽ സുഗുണന്റെ ഉടമസ്ഥയിലുള്ള കിണറാണ് രാഹുൽ ബ്രിഗേഡിന്റെ വൊളന്റിയർമാർ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കിയത്. അഞ്ച് കുടുംബങ്ങൾക്ക് കിണർ ഉപകാരപ്രദമാകും.

കടുത്ത വേനലിൽ നഗരസഭയുടെ കുടിവെള്ളവിതരണത്തെയാണ് ഇവിടെയുള്ളവർ ആശ്രയിച്ചിരുന്നത്. കിണർ വൃത്തിയാക്കിയതോടെ കുടിവെള്ളക്ഷാമത്തിന് ഒരുപരിധിവരെ പരിഹാരമാകും.

രാഹുൽ ബ്രിഗേഡ് ക്യാപ്റ്റൻ ജുനൈദ് പാണ്ടികശാല, ചെയർമാൻ നിഷാദ് നീലേശ്വരം, ജലീൽ, പ്രഭാകരൻ മുക്കം, ഷൈജു, സുനിൽ, സുഭാഷ്, ശ്രീജു മഠത്തിൽ, മോഹനൻ, അഭിജിത്ത്, ഭവി, റഷീദ് എന്നിവർ നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button