Kozhikode
കെ.എസ്.ആർ.ടി.സി.യിൽ കിയോസ്കുകൾ തുടങ്ങി

കോഴിക്കോട്:കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്ന യാത്രക്കാർക്കും ജീവനക്കാർക്കും ഭക്ഷണംകഴിക്കാൻ സൗകര്യമൊരുക്കണമെന്ന കാലങ്ങളായുള്ള ആവശ്യം യാഥാർഥ്യമായി.
ചായ മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവലഭിക്കുന്ന കിയോസ്കുകൾ ബസ്സ്റ്റാൻഡിൽ പ്രവർത്തനം തുടങ്ങി.
മറ്റ് നാലു കിയോസ്കുകൾകൂടെ ഇനി പ്രവർത്തനമാരംഭിക്കും. ബസ് ടെർമിനൽ പ്രവർത്തനം തുടങ്ങിയിട്ട് അഞ്ച് വർഷം കഴിഞ്ഞെങ്കിലും ദാഹമകറ്റാൻ പോലും റോഡ് മുറിച്ചുകടന്നുപോവേണ്ട അവസ്ഥയായിരുന്നു. കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ആവശ്യത്തെത്തുടർന്നാണ് കെ.ടി.ഡി.എഫ്.സി. കിയോസ്കുകൾ തുടങ്ങാൻ തീരുമാനിച്ചത്.







