സംസ്ഥാന ശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടിയവരെ അനുമോദിച്ചു

വേനപ്പാറ: വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ നിന്നും സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ ഗെയിംസ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയ ക്രിസ് മരിയ വിൽസനെയും പ്രവർത്തിപരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയ സന ഫാത്തിമയെയും അനുമോദിച്ചു. സ്കൂൾ മാനേജ്മെന്റും പി.ടി.എയും നല്ലപാഠം ക്ലബ്ബും ചേർന്ന് നടത്തിയ അനുമോദന പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ നാസർ പി ചടങ്ങിൽ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേകുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർമാരായ രജിത രമേശ്, ഷീജ, മുക്കം എ.ഇ.ഒ ഓംകാരനാഥൻ, ഹോളി ഫാമിലി അക്കാഡമി ഫോർ എക്സലൻസ് ചെയർമാൻ തോമസ് ജോൺ, സിബി തോമസ്, മൈമൂന സി.എച്ച് , ഇ.ജെ തങ്കച്ചൻ, ജെയിംസ് ജോഷി, നല്ലപാഠം കോ-ഓഡിനേറ്റർ സിമി ഗർവാസിസ്, മേരി ഷൈല, ജോണി കുര്യൻ, ഷാമിൽ ബാബു, ക്രിസ് മരിയ വിൽസൻ, സന ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.







