Kozhikode
ഓടിക്കൊണ്ടിരിക്കെ കാർ കടലിൽ താഴ്ന്നു; 2 മണിക്കൂർ പരിശ്രമം, ഒടുവിൽ…

പയ്യോളി∙ തിക്കോടി കോടിക്കൽ കടപ്പുറത്ത് വിനോദ സഞ്ചാരത്തിനെത്തിയ ആളുകൾ സഞ്ചരിച്ച കാർ കടലിൽ താഴ്ന്നു. സംസ്ഥാനത്തെ മികച്ച ഡ്രൈവ് ഇൻ ബീച്ചായി യാത്രക്കാർ കാണുന്ന ബീച്ചാണിത്. 2 മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷം കാർ നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നു കരയിലെത്തിച്ചു. ഇന്നലെ വൈകിട്ട് 5ന് ആണു സംഭവം. കോഴിക്കോട് പടനിലത്തു നിന്നെത്തിയ കുടുംബമാണു കാറിൽ ഉണ്ടായിരുന്നത്.
വേലിയിറക്ക സമയമായിരുന്നു. കാർ ഓടിക്കൊണ്ടിരിക്കെ കടൽ തീരത്ത് പതിഞ്ഞു പോകുകയായിരുന്നു. വേലിയേറ്റത്തിൽ വെള്ളം കയറാൻ തുടങ്ങിയതോടെ കാർ കടലിൽ താഴ്ന്നു. വിവരമറിയിച്ചതിനെ തുടർന്നു കൊയിലാണ്ടിയിയിൽ നിന്നു ഫയർ ഫോഴ്സും സ്ഥലത്തെത്തി. രാത്രി 7ന് നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നു കമ്പയും കയറും ഉപയോഗിച്ചു കരയിലേക്കു കയറ്റുകയായിരുന്നു.







