Kozhikode

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച 288 പേര്‍ക്ക് കോവിഡ്

കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ച 288 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 275 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5175 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 404 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 0

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 3

നടുവണ്ണൂര്‍ – 1
പേരാമ്പ്ര – 1
തിരുവള്ളൂര്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 10

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
വടകര – 2
ചോറോട് – 1
വളയം – 1
കൊയിലാണ്ടി – 1
കുുമ്മല്‍ – 1
ഒളവണ്ണ – 1
താമരശ്ശേരി – 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 82
(വെസ്റ്റ്ഹില്‍, പണിക്കര്‍ റോഡ്, ചേവായൂര്‍, ഗോവിന്ദപുരം, മൊകവൂര്‍,കാരപ്പറമ്പ്, ബീച്ച്, കൊമ്മേരി, ചെലവൂര്‍, മീഞ്ചന്ത, കല്ലായി,പയ്യാനക്കല്‍, പിയങ്കര, സില്‍ക്ക് സ്ട്രീറ്റ്, വേങ്ങേരി, എരഞ്ഞിപ്പാലം, ഫ്രാന്‍സിസ് റോഡ്, താഴം, പുതിയാപ്പ, മാങ്കാവ്, വെള്ളിമാടുകു്, റെയില്‍വേ സ്റ്റേഷന്‍, മായനാട്, സിവില്‍സ്റ്റേഷന്‍, മാവൂര്‍ റോഡ്, ചാലപ്പുറം,
മലാപ്പറമ്പ്, ബേപ്പൂര്‍)
അഴിയൂര്‍ – 5
ചങ്ങരോത്ത് – 5
ചാത്തമംഗലം – 8
കാക്കൂര്‍ – 7
കായണ്ണ – 9
കൊയിലാണ്ടി – 9
കൂത്താളി – 9
ഒഞ്ചിയം – 8
പേരാമ്പ്ര – 5
പുറമേരി – 6
തലക്കുളത്തൂര്‍ – 6
തിരുവള്ളൂര്‍ – 7
ഉള്ളിയേരി – 6
വടകര – 7
വില്ല്യാപ്പള്ളി – 6

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ – 0

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 3580
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 115
മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 22

Related Articles

Leave a Reply

Back to top button