Kozhikode

എൽ​ഐ​സി​യി​ലെ ഓ​ഫീ​സ​ർ​മാ​രും ജീ​വ​ന​ക്കാ​രും ഇ​ന്ന് ദേ​ശ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും.

കോ​ഴി​ക്കോ​ട്: എ​ൽ​ഐ​സി യു​ടെ ഓ​ഹ​രി വി​ൽ​പ്പ​നാ നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ഇ​ൻ​ഷ്വറ​ൻ​സ് മേ​ഖ​ല​യി​ലെ വി​ദേ​ശ നി​ക്ഷേ​പ പ​രി​ധി വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്കു​ക, പൊ​തു​മേ​ഖ​ലാ ജ​ന​റ​ൽ ഇ​ൻ​ഷ്വറ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളെ സ്വ​കാ​ര്യ​വ​ത്്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര തീ​രു​മാ​നം ഉ​പേ​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ൽ​ഐ​സി​യി​ലെ ഓ​ഫീ​സ​ർ​മാ​രും ജീ​വ​ന​ക്കാ​രും ഇ​ന്ന് ദേ​ശ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും.


ഇ​ന്ന് സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​മ​ര റാ​ലി ന​ട​ക്കു​മെ​ന്ന് ആ​ൾ ഇ​ൻ​ഡ്യ ഇ​ൻ​ഷ്വറ​ൻ​സ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.​രാ​വി​ലെ 10 മു​ത​ൽ കോ​ഴി​ക്കോ​ട് മാ​നാ​ഞ്ചി​റ എ​ൽ​ഐ​സി ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​നു മു​ൻ​വ​ശം സ​മ​ര​റാ​ലി​യും സം​ഘ​ടി​പ്പി​ക്കും.

Related Articles

Leave a Reply

Back to top button