Thamarassery

ചുരത്തിൽ വലിയ വാഹനങ്ങൾക്ക് നിരോധനം 31 വരെ

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ മാർച്ച് അഞ്ചുമുതൽ 15 വരെ വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം 31 വരെ നീട്ടി കളക്ടർ ഉത്തരവിറക്കി. ഇടിഞ്ഞ ഭാഗത്ത് നിർമാണം പുരോഗമിക്കുന്നുണ്ട്. 15 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കുവാഹനങ്ങൾക്കും സ്കാനിയ ബസുകൾക്കുമാണ് പൂർണ നിരോധനം.

ചുരം റോഡിൽ നവീകരണപ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്നാണ് വലിയ വാഹനങ്ങൾ പൂർണമായും നിരോധിച്ച് കളക്ടർ ഉത്തരവിറക്കിയത്. ഫെബ്രുവരി 19 വെള്ളിയാഴ്ചയാണ് ചുരത്തിൽ റോഡിന്റെ വശത്തെ പണി നടക്കുന്നതിനിടെ ഗർത്തം രൂപപ്പെട്ട് ഒരുവശം ഇടിഞ്ഞുതാണത്. വയനാട് ചുരത്തിൽ ഒമ്പതാംവളവിനു താഴെ തകരപ്പാടിക്കടുത്ത് എട്ടുമീറ്ററോളം നീളത്തിലാണ് റോഡ് ഇടിഞ്ഞുതാഴ്ന്നത്.

Related Articles

Leave a Reply

Back to top button