Kozhikode

ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് മു​റ്റ​മ​ടി​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നു

കോ​ഴി​ക്കോ​ട്: : ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് മു​റ്റ​മ​ടി​ക്കു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നു. പെ​രു​മ​ണ്ണ അ​രി​യാ​യി​ല്‍ അ​ജ​യ​ന്‍റെ ഭാ​ര്യ അ​ജി​ത​യു​ടെ മൂ​ന്നേ​കാ​ല്‍ പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണ​മാ​ല​യാ​ണ് പി​ടി​ച്ച​പ​റി​ച്ച​ത്.

പെ​രു​മ​ണ്ണ അ​രി​യാ​യി​ല്‍ താ​ഴം റോ​ഡി​നോ​ട് ചേ​ര്‍​ന്നു​ള്ള വീ​ടി​ന്റെ മു​റ്റം അ​ടി​ച്ചു വ​രു​ന്ന​തി​നി​ടെ മു​ഖം മ​റി​ച്ച് ബൈ​ക്കി​ലെ​ത്തി​യ മോ​ഷ്ടാ​വ് മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​രും പോ​ലീ​സും തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.
ക​റു​ത്ത ടീ ​ഷ​ര്‍​ട്ടും പാ​ന്‍​സു​മാ​ണ് മോ​ഷ്ടാ​വ് ധ​രി​ച്ചി​രു​ന്ന​തെ​ന്ന് വീ​ട്ട​മ്മ പ​റ​യു​ന്നു. പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button