Thiruvambady

മലബാർ സ്‌പോർട്‌സ് അക്കാദമിലേക്ക് സെലക്ഷൻ ട്രയൽസ്

തിരുവമ്പാടി∙ കേരളത്തിലെ മുൻനിര മൾട്ടി ഇവന്റ് കായിക പരിശീലന കേന്ദ്രമായ പുല്ലൂരാംപാറ മലബാർ സ്‌പോർട്‌സ് അക്കാദമി അത്‌ലറ്റിക് ടീമിലേക്ക് സെലക്ഷൻ ട്രയൽസ് നടത്തുന്നു. ഏപ്രിൽ അഞ്ചിന് രാവിലെ ഏഴിന് ആരംഭിക്കുന്ന ക്യാമ്പിൽ 2008, 2009, 2010 എന്നീ വർഷങ്ങളിൽ ജനിച്ച കായികക്ഷമതയുള്ള ആൺ കുട്ടികളെയും പെൺ കുട്ടികളെയുമാണ് പരിഗണിക്കുന്നത്. 

നിരവധി ദേശീയ രാജ്യാന്തര താരങ്ങളെ വാർത്തെടുത്ത പരിശീലകൻ ടോമി ചെറിയാനാണ് ക്യാമ്പിനു നേതൃത്വം നൽകുന്നത്. ശിശുസൗഹൃദ അന്തരീക്ഷത്തിൽ മികച്ച പരിശീലന സൗകര്യങ്ങളോടുകൂടി നടത്തുന്ന ക്യാമ്പിൽ ഓരോ ഇവന്റിനും യോഗ്യതയുള്ള വെവ്വേറെ പരിശീലകർ പരിശീലനം നൽകുന്നു. പങ്കെടുക്കുന്നവർക്കുള്ള താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9446256120, 9387526859, 9847116371

Related Articles

Leave a Reply

Back to top button