Charamam

കൂടരഞ്ഞി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

ദമാം: കിഴക്കൻ സഊദിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൂടരഞ്ഞി കക്കാടംപൊയിൽ പടശേരി കരീം (37 മരിച്ചു.

കിഴക്കൻ സഊദിയിലെ അൽഹസയിൽ നിന്ന് ദമാമിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അപകടം.

അൽവത്വനിയ പത്ര കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.

ദമാമിൽ സന്ദർശക വിസയിൽ ഉള്ള ഭാര്യ റിഫ്ന രണ്ട് ദിവസത്തിനുള്ളിൽ നാട്ടിലേക്ക് വരുവാനുള്ള ഒരുക്കത്തിലായിരുന്നു.

ദാമാമിൽ നിന്ന് പത്രവിതരണത്തിനായി ഇന്നലെ പുലർച്ചെ പുറപ്പെട്ടു അൽഹസയിൽ നിന്ന്  തിരിച്ചു വരുന്നതിനിടെയാണ് അപകടം.

ദമാം സെൻട്രൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്.

Related Articles

Leave a Reply

Back to top button