India
സചിൻ ടെണ്ടുൽക്കറിന് കോവിഡ്

മുംബൈ: ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽക്കറിന് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. സചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അരാധകരെ അറിയിച്ചത്.
തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും ട്വിറ്ററിലെ കുറിപ്പിൽ സചിൻ വ്യക്തമാക്കുന്നു. ഡോക്ടർമാരുടെ നിർദേശങ്ങളനുസരിച്ച് വീട്ടിൽ തന്നെ ക്വാറന്‍റീനിൽ കഴിയുകയാണ്.
വീട്ടിലെ മറ്റുള്ളവരുടെ പരിശോധനഫലം നെഗറ്റീവാണ്. തനിക്കും രാജ്യത്തിനും പിന്തുണ നൽകിയ ആരോഗ്യപ്രവർത്തകർക്ക് നന്ദി പറയുകയാണെന്നും സചിൻ പറഞ്ഞു







