Kerala

അശ്ലീലപ്രദര്‍ശനം നടത്തുകയും പിന്തുടരുകയും ചെയ്തു; രാത്രി നടത്തില്‍ സ്ത്രീകളെ ശല്ല്യം ചെയ്ത രണ്ട് പേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: നിര്‍ഭയ ദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ‘ പൊതു ഇടം എന്റേതും ‘ എന്ന രാത്രി നടത്തില്‍ സ്ത്രീകളെ ശല്ല്യം ചെയ്ത രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം വര്‍ക്കലയിലും കാസര്‍കോടും സ്ത്രീകളെ ശല്യപ്പെടുത്തിയവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കോട്ടയത്തും തിരുവനന്തപുരത്തും കാസര്‍കോടുമാണ് സ്ത്രീകളെ ശല്യപ്പെടുത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ രണ്ടുപേര്‍ക്കെതിരെയാണ് കേസ്. തിരുവനന്തപുരത്തെ വര്‍ക്കലയില്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ആള്‍ക്കും കാസര്‍കോട്ട് സ്ത്രീകളുടെ പിറകെ നടന്ന് ശല്ല്യം ചെയ്തയാള്‍ക്കുമെതിരെയാണ് കേസെടുത്തത്.

രാത്രി നടത്തം മാര്‍ച്ച് എട്ടുവരെ ആഴ്ചതോറും സംഘടിപ്പിക്കുമെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. മുന്‍കൂട്ടി അറിയിക്കാതെയും പരിപാടി സംഘടിപ്പിക്കും. അടുത്തഘട്ടത്തില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരും വിവരങ്ങളും ഫോട്ടോ സഹിതം പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Back to top button